SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.37 PM IST

കരുതലില്ലേൽ മാരകമാകാം ജലജന്യ രോഗങ്ങൾ

jalam

 21ന് മാസ് ക്ളോറിനേഷൻ കാമ്പയിൻ


കൊല്ലം: മഴക്കാലം ആരംഭിച്ചതിനാൽ ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം (ഹെപ്പ​റ്റൈ​റ്റിസ് എ), കോളറ, വയറിളക്കരോഗങ്ങൾ തുടങ്ങിയവയിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

വയറിളക്കരോഗ നിയന്ത്റണ പക്ഷാചരണത്തിന്റെ ഭാഗമായി 21ന് ജില്ലയിൽ മാസ് ക്ലോറിനേഷൻ കാമ്പയിൻ നടത്തും. ആരോഗ്യപ്രവർത്തകരും ആശാ പ്രവർത്തകരും വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസുകളിലും ക്ളോറിനേഷൻ നടത്തും.

ജലക്ഷാമ മേഖലകളിലുള്ളവർ ജലം ശേഖരിക്കുന്ന പാത്രങ്ങളിൽ ക്ളോറിൻ ഗുളികകൾ നിക്ഷേപിച്ച് അര മണിക്കൂർ കഴിഞ്ഞ് മാത്രമേ ഉപയോഗിക്കാവൂ. ഇവ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.


വയറിളക്ക രോഗങ്ങൾ
1. മിക്ക വയറിളക്കരോഗങ്ങളും പാനീയ ചികിത്സ വഴി നിയന്ത്റിക്കാം

2. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയവ നൽകണം

3. ജല - ലവണാംശ നഷ്ടം പരിഹരിക്കാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ നിർദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ് ലായനി നൽകാം

4. ഛർദ്ദി ഉണ്ടെങ്കിൽ കുറഞ്ഞ അളവിലാണ് നൽകേണ്ടത്

5. എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവ കഴിക്കാം

6. കുറവില്ലെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ രോഗിയെ എത്തിക്കണം


ടൈഫോയ്ഡ്

ലക്ഷണം: കഠിനമായ പനി, തലവേദന, നടുവേദന, മൂക്കിൽനിന്നും കണ്ണിൽനിന്നും വെള്ളം വരിക, ശരീരത്തിന് തളർച്ച, മലബന്ധം


മഞ്ഞപ്പിത്തം

ലക്ഷണം: പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിന് മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം

നോറ വൈറസ് രോഗം

ലക്ഷണം: വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന

വൈറസ് വ്യാപനം: രോഗബാധയേ​റ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പടരാം. കൈ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെയാണ് വൈറസ് ശരീരത്തിലെത്തുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ആഹാരത്തിന് മുമ്പും ടോയ്‌ലെ​റ്റിൽ പോയതിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം

2. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ക്ലോറിനേ​റ്റ് ചെയ്യുക

3. തിളപ്പിച്ചാ​റ്റിയ വെള്ളം കുടിക്കുക

4. ഉപയോഗത്തിന് മുമ്പ് പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകണം

5. തണുത്ത, പഴകിയ, തുറന്നുവച്ച ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം

6. കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കരുത്

മഴക്കാലമായതിനാൽ ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വ്യക്തി, പരിസര ശുചിത്വം പാലിക്കണം.

ഡോ. ബിന്ദു മോഹൻ

ജില്ലാ മെഡിക്കൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.