SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.23 PM IST

കേരളകൗമുദി ഗുരുദർശനത്തിന്റെ പ്രകാശം പരത്തുന്ന പത്രം: സുജിത്ത് വിജയൻപിള്ള

chavara

കൊല്ലം: ഗുരുദർശനത്തിന്റെ പ്രകാശം പരത്തുന്ന പത്രമാണ് കേരളകൗമുദിയെന്ന് സുജിത്ത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ ഓഫീസിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കേരളകൗമുദി ചവറ ബ്യൂറോയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിപണിയുടെ താത്പര്യങ്ങൾക്ക് വഴങ്ങാതെ വാർത്തകൾ നിഷ്‌പക്ഷമായി കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു. നവമാദ്ധ്യമങ്ങളുടെ കടന്നുകയറ്റം വർത്തകളെയും വിവരങ്ങളെയും വിശ്വസിക്കാനാകാത്ത സ്ഥിതി സൃഷ്ടിക്കുന്നു. കൂടുതൽ കാഴ്ചക്കാരെയും വായനക്കാരെയും സൃഷ്ടിക്കാൻ നവമാദ്ധ്യമങ്ങൾ അർദ്ധസത്യങ്ങളും നുണകളും പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിൽ സത്യം അറിയാൻ പത്രങ്ങൾ തന്നെയാണ് ആശ്രയം. ഈ കാലഘട്ടത്തിൽ സത്യസന്ധതയും സുതാര്യതയും മുറുകെപ്പിടിക്കുന്ന കേരളകൗമുദി വലിയ പ്രതീക്ഷയാണെന്നും സുജിത്ത് വിജയൻപിള്ള പറഞ്ഞു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, സി.പി.എം ചവറ ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ‌ജസ്റ്റിൻ ജോൺ, എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജയൻ ചേന്നങ്കര എന്നിവർ സംസാരിച്ചു. സുജ ശ്രീകുമാർ ദൈവദശകം ചൊല്ലി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും ചവറ ലേഖകൻ ബിനു പള്ളിക്കോടി നന്ദിയും പറഞ്ഞു. പന്മന ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, ഇ. ജോൺ, ഷാജി ശർമ്മ, നിയാസ്, ലതീശൻ നീണ്ടകര, റോസ് ആനന്ത്, അംബിക രാജേന്ദ്രൻ, ബി. അനിൽ കുമാർ, സാബു അംബര എന്നിവർ പങ്കെടുത്തു.

മലയാള പത്രങ്ങളിൽ ഏറ്റവും ശക്തമായ എഡിറ്റോറിയൽ കേരളകൗമുദിയുടേതാണ്. താനടക്കം പലരും വാർത്തകളേക്കാൾ മുമ്പ് കേരളകൗമുദി എഡിറ്റോറിയൽ വായിക്കാറുണ്ട്. സാമൂഹ്യ പ്രശ്നങ്ങളിൽ നിഷ്‌പക്ഷത പാലിച്ചും മാതൃക കാട്ടുന്നു.

കോലോത്ത് വേണുഗോപാൽ

യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ

കേരളകൗമുദിയുടെ ചരിത്രം കേരളത്തിലെ സാമൂഹ്യ പരിഷ്കരണത്തിന്റെ ചരിത്രം കൂടിയാണ്. പിന്നാക്ക ജനവിഭാഗങ്ങൾ ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ സമ്മാനിക്കുന്നതിൽ കേരളകൗമുദിയുടെ പങ്ക് നിർണായകമാണ്.

അരിനല്ലൂർ സഞ്ജയൻ

എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ പ്രസിഡന്റ്

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി തൂലിക പടവാളാക്കുന്ന പത്രമാണ് കേരളകൗമുദി. ലാഭക്കൊതിക്ക് വഴങ്ങാതെ പത്രധർമ്മം എല്ലാക്കാലത്തും മുറുകെപ്പിടിച്ച് വായനക്കാരുടെ പക്ഷത്ത് ഉറച്ചുനിൽക്കുന്നു.

കാരയിൽ അനീഷ്

എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ സെക്രട്ടറി

ജനാധിപത്യം ശക്തമാകണമെങ്കിൽ മാദ്ധ്യമങ്ങൾ കടമ നിറവേറ്റണം. സത്യസന്ധമായ നിലപാടിലൂടെ കേരളകൗമുദി ഇക്കാര്യത്തിൽ മാതൃക കാട്ടുന്നു.

സി.പി. സുധീഷ് കുമാർ

ജില്ലാ പഞ്ചായത്ത് അംഗം

ചവറയുടെ അഭിവാജ്യഘടകമാണ് കേരളകൗമുദി. ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കേരളകൗമുദിയുടെ പങ്ക് വലുതാണ്.

സന്തോഷ് തുപ്പാശേരി

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കേരളകൗമുദി ബിസിനസ് താല്പര്യങ്ങൾക്ക് പിന്നാലെ പോകുന്നില്ല. ചവറയുടെ വികസന സ്വപ്നങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ആർ. രവീന്ദ്രൻ

സി.പി.എം ചവറ ഏരിയാ സെക്രട്ടറി

ജനകീയ പ്രശ്നങ്ങളിൽ കേരളകൗമുദി പുലർത്തുന്ന ജാഗ്രത മാതൃകാപരമാണ്. വാർത്തകളെ പോരാട്ടമാക്കുന്ന ശൈലിയാണ് കേരളകൗമുദിയുടേത്.

ഹരി ചേന്നങ്കര

ബി.ജെ.പി മണ്ഡലം പ്രസിഡന്റ്

പിന്നാക്ക വിഭാഗങ്ങൾക്കും തൊഴിലാളി വർഗത്തിനും അനുകൂലമായ ചിന്ത വളർത്തുന്നതിൽ നിർണായക പങ്ക് കേരളകൗമുദിക്കുണ്ട്. കേരളത്തിലെ പുരോഗമന ചിന്താഗതിക്കാരെ എക്കാലവും ആകർഷിക്കാനും കഴിയുന്നു.

ജസ്റ്റിൻ ജോൺ

ആർ.എസ്.പി മണ്ഡലം സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.