കൊല്ലം: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങി വിജയിച്ച പ്രൈവറ്റ് ബസ് തൊഴിലാളികളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ കെ.ടി.യു.സി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോട്ടോയും ക്ഷേമനിധിയിൽ അംഗമായ കോപ്പിയും ജൂലായ് 15നകം ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ്, കാവനാട് പി.ഒ, കൊല്ലം - 3 എന്ന വിലാസത്തിൽ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |