കൊല്ലം: 'നവകേരളത്തിനായ് എൽ.ഡി.എഫിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുയോഗവും ഇന്ന് വൈകിട്ട് 5ന് കൊല്ലം ക്യു.എ.സി മൈതാനിയിൽ നടക്കും. സി.പി.ഐ കേന്ദ്ര എക്സി. അംഗം പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ കെ.ബി. ഗണേശ് കുമാർ, കോവൂർ കുഞ്ഞുമോൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ലതിക സുഭാഷ്, അഡ്വ. കൊല്ലംകോട് രവീന്ദ്രൻ നായർ, ചാരുപാറ രവി, ഉഴമലയ്ക്കൽ വേണുഗോപാൽ, പ്രൊഫ. ജേക്കബ്.എം. എബ്രഹാം, ഡോ.സജു എടക്കാട് തുടങ്ങിയ എൽ.ഡി.എഫ് നേതാക്കളും സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |