SignIn
Kerala Kaumudi Online
Saturday, 20 April 2024 8.43 AM IST

കളളുഷാപ്പുകളുടെ ലേലം അടുത്ത മാസം

toddy

കൊല്ലം : 2022-23 വർഷം വിൽപ്പനയിൽ പോകാത്തതും ലൈസൻസ് റദ്ദായി പുനർവിൽപ്പന നടത്തുന്നതിന് ഉത്തരവായിട്ടുള്ളതുമായ ജില്ലയിലെ 23 ഗ്രൂപ്പുകളിൽപ്പെട്ട 131 കള്ളുഷാപ്പുകളുടെ ലേലം ജൂലായ് 6ന് നടക്കും.

കൊല്ലം ചിന്നക്കടയിലുള്ള എക്‌സൈസ് കോംപ്ലക്‌സിലെ കോൺഫറൻസ് ഹാളിൽ രാവിലെ 11ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ലേലം.

2022-23 നടപ്പു സാമ്പത്തികവർഷം മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്കോ, ടോഡി ബോർഡ് നിലവിൽ വരുന്നത് വരെയോ ഏതാണ് ആദ്യം എന്നതിന്റെ അടിസ്ഥാനത്തിലാണ് ലേലം. ആദ്യ ദിവസം വിൽപ്പനയിൽ പോകാതെയുള്ള കള്ളുഷാപ്പുകൾ അബ്കാരി നിയമത്തിൽ നിഷ്‌കർഷിക്കുന്ന പ്രകാരം 50 ശതമാനം വാടകയ്ക്ക് അടുത്ത ദിവസം ലേലം ചെയ്യും. വീണ്ടും വിൽപ്പന നടക്കാതെയുള്ള കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഷാപ്പൊന്നിന് 750 രൂപ വാടകക്ക് തൊഴിലാളി കമ്മിറ്റികൾക്ക് നൽകും. ഷാപ്പ് വിൽപ്പനയിൽ എടുക്കുന്നവർ നിലവിലെ വാടക അടക്കേണ്ടതാണ്. വിശദവിവരങ്ങൾ കൊല്ലം എക്‌സൈസ് ഡിവിഷൻ ഓഫീസ് ( 0474 2745648), കൊല്ലം (0474 2768671), കരുനാഗപ്പള്ളി (0476 2631771), കൊട്ടാരക്കര(0474 2452639), പത്തനാപുരം (0475 2354699), പുനലൂർ (0475 2222318) സർക്കിൾ ഓഫീസുകളിൽ നിന്ന് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.