കൊല്ലം: പുനലൂർ- ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണ ജോലികൾക്ക് വേഗതയേറി. ആര്യങ്കാവിനും ചെങ്കോട്ടയ്ക്കും മദ്ധ്യേ പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഫൗണ്ടേഷനിടുന്ന ജോലികളാണ് നടക്കുന്നത്. പുനലൂർ - ഇടമൺ സെക്ഷനിലും ഫൗണ്ടേഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇവ തീർന്നാലേ പോസ്റ്റുകൾ എത്തിക്കുകയുള്ളു. 2023 മാർച്ചിന് മുമ്പ് ജോലികൾ തീർക്കണമെന്നാണ് റെയിൽവേയുടെ നിർദേശം.
തുരങ്കങ്ങളും കണ്ണറ പാലങ്ങളുമുള്ള പാതയിലെ വൈദ്യുതീകരണ ജോലികൾ ഏറെ ശ്രമകരമാണ്. വനപ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. നൂറുകണക്കിന് മരങ്ങൾ മുറിച്ചുനീക്കേണ്ടതായും വരും.
അതേ സമയം കൊല്ലം - പുനലൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി ട്രെയിനുകൾ ഓടിത്തുടങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി. കൊല്ലം - പുനലൂർ പാസഞ്ചർ ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളായാണ് ഓടുന്നത്.
കരാർ തുക - 61.32 കോടി
കാലാവധി - 2023 മാർച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |