SignIn
Kerala Kaumudi Online
Thursday, 25 April 2024 12.53 PM IST

ലഹരി വിരുദ്ധ ദിനാചരണം

nss-padam
ശ്രീ നാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ റാലി ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർ വി.വി. അനിൽ കുമാർ ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊല്ലം: ശ്രീ നാരായണ കോളേജ് ഓഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു. നാളത്തെ കേരളം ലഹരി വിമുക്തമാക്കുക, ലഹരിയാണ് മാർഗമെങ്കിൽ ദുരിതമാണ് ഫലം, സ്വയം തിരഞ്ഞെടുക്കുന്ന മരണമാണ് ലഹരി തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തി എൻ.എസ്.എസ് വോളണ്ടിയർമാർ ബോധവത്കരണ റാലി നടത്തി. ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. റാലി ഇരവിപുരം സർക്കിൾ ഇൻസ്‌പെക്ടർ വി.വി. അനിൽ കുമാർ ഫ്ലാഗ് ഒഫ്‌ ചെയ്തു. സെമിനാർ എക്സൈസ് പ്രിവന്റീവ് ഓഫീസർ വിജിലാൽ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാ, ട്രഷറർ പ്രൊഫ. ജി. സുരേഷ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതശങ്കർ അദ്ധ്യക്ഷത വഹിച്ചു. സന്നദ്ധ പ്രവർത്തകനായ സനത് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ സ്വാഗതവും എൻ.എസ്.എസ് വോളണ്ടിയർ ജെഫിൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.