SignIn
Kerala Kaumudi Online
Friday, 26 April 2024 2.00 AM IST

ഒഴിവുണ്ടായിട്ടും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നിയമനം നീളുന്നു

lice

കൊല്ലം: മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷ കഴിഞ്ഞ് നാളുകളായെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന നടപടികൾ ആരംഭിക്കാൻ പി.എസ്.സി തയ്യാറാകുന്നില്ല.

ഒഴിവുകൾ ജില്ലാ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിയമനം അനിശ്ചിതത്വത്തിലായതോടെ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ നിലവിലുള്ള ജീവനക്കാർക്ക് വെറ്ററിനറി ഉപകേന്ദ്രങ്ങളിൽ അധിക ചുമതല നൽകിയിരിക്കുകയാണ്. ഇങ്ങനെ അധിക ചുമതലയുള്ള ജീവനക്കാർ ഇരു സ്ഥലങ്ങളിലുമെത്താൻ 30 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നു. ക്ഷീര കർഷകരും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. ജീവനക്കാരുടെ കുറവ് പദ്ധതികളുടെ നടത്തിപ്പിനെയും ബാധിച്ചിട്ടുണ്ട്.

വർഷങ്ങളായി ഫയൽ ഉറക്കത്തിൽ

1. പി.എസ്.സി വിജ്ഞാപനം 2019ൽ

2. പരീക്ഷ നടത്തിയത് 2021 ജൂലായിൽ

3. ഇതുവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല

4. മുൻ റാങ്ക് ലിസ്റ്റ് കാലാവധി 2020ൽ അവസാനിച്ചു

5. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തെന്ന് വകുപ്പ് അധികൃതർ

6. താത്കാലികക്കാരെ ഗ്രേഡ്- 1 ലേക്ക് ഉദ്യോഗകയറ്റം നൽകി സ്ഥിരപ്പെടുത്തുന്നത് നിയമനത്തിന് തടസം

7. ഗ്രേഡ്-2 ലുള്ളവർക്ക് അന്യ ജില്ലകളിൽ ജോലിചെയ്യാൻ വൈമനസ്യം

8. ലിസ്റ്റ് വൈകിപ്പിക്കുന്നതിന് ഉന്നതതല ഇടപെടൽ

വെറ്ററിനറി ഉപകേന്ദ്രങ്ങൾ മെല്ലെപ്പോക്കിൽ

 രോഗപ്രതിരോധ പ്രവർത്തനങ്ങൾ

 ത്രിതല പഞ്ചായത്ത് തല മൃഗസംരക്ഷണ പദ്ധതികൾ

 പശു, ആട്, എരുമ തുടങ്ങിയവയ്കുള്ള കൃത്രിമ ബീജദാനം

 മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള പ്രാഥമിക ചികിത്സ

നിലവിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണം.

ലൈവ് സ്റ്റോക്ക് ട്രേഡ് ജോബ് സീക്കർ അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.