കൊല്ലം: ട്രാക്ക് വാർഷികവും ട്രാക്ക് ഡേയും മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അപകടരക്ഷ പരിചരണ പദ്ധതിയുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്.പ്രമോജ് ശങ്കർ വോളന്റിയർമാർക്ക് പ്രശംസാപത്രവും ഐ.ഡി കാർഡും വിതരണവും ചെയ്തു. ട്രാക്ക് പ്രസിഡന്റ് ആർ.ശരത്ത്ചന്ദ്രൻ, സെക്രട്ടറി ഡോ. എം.ആതുരദാസ്, കൊല്ലം ആർ.ടി.ഒ ഡി. മഹേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട്, ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ രതീഷ്, അസിസ്റ്റന്റ് ഫയർ ഓഫീസർ സജീവ്, ട്രഷറർ ഗോപകുമാർ ലോജിക്, ലീഗൽ അഡ്വൈസർ അഡ്വ. സന്തോഷ് തങ്ങൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |