SignIn
Kerala Kaumudi Online
Saturday, 20 April 2024 12.48 AM IST

പൊലീസ് അതിക്രമത്തിനെതിരെ യോഗം പ്രവർത്തകരുടെ പ്രതിഷേധം

sndp

കൊല്ലം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിറിംഗ് കോളേജിൽ കോടതിവിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച യോഗം പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും യൂത്ത്മൂവ്മെന്റിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

യൂണിയൻ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി യോഗം ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി. പ്രതാപൻ സംസാരിച്ചു. എംപ്ലോയീസ് ഫാറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, ആനേപ്പിൽ എ.ഡി. രമേശ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ബി.എൻ. ബിനുരാജ്, ഹരി ശിവരാമൻ, അഭിലാഷ്, യോഗം യൂണിയൻ കൗൺസിലർ എം. സജീവ്, പ്രമോദ് കണ്ണൻ, ശാഖാ പ്രസിഡന്റ് മങ്ങാട് ഉപേന്ദ്രൻ, ശാഖാ സെക്രട്ടറിമാരായ മുഖത്തല ബാബുലാൽ, ബൈജുലാൽ പേരൂർ, ശരത് ചന്ദ്രൻ, സുന്ദരേശപ്പണിക്കർ, മുണ്ടയ്ക്കൽ രാജീവൻ, ബിജു വാമദേവൻ, ബിജു തോപ്പിൽ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ജി. ചന്ദു, ജി. കൃഷ്ണകുമാർ സൈബർസേന ഭാരവാഹി അഭിലാഷ് റാന്നി തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.