SignIn
Kerala Kaumudi Online
Saturday, 20 April 2024 3.56 AM IST

യാത്രക്കാരെ 'ട്രാക്ക്' തെറ്റിക്കാൻ റെയിൽവേയുടെ സമയമാറ്റം

train
ട്രെയിൻ

കൊല്ലം: ട്രെയിൻ സർവീസുകൾ പൂർണമായി പുനരാരംഭിക്കവേ, സമയമാറ്റം സ്ഥിര യാത്രക്കാർക്ക് ദുരിതമാകുന്നു. ട്രെയിനുകളെല്ലാം സ്പെഷ്യൽ ലേബലിൽ ഓടുന്നതിനാൽ യാത്രാ നിരക്കും ഉയരും. 10 രൂപ മിനിമം നിരക്ക് ഇനി 30 രൂപയാവും.

കൊല്ലം -എറണാകുളം മെമു രാവിലെ 8.20ന് കൊല്ലത്ത് നിന്ന് പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. കോട്ടയത്ത് എത്തുമ്പോഴേക്കും 10.50 ആകും. കൊവിഡിന് മുമ്പ് ഈ ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ 7.40നാണ് പുറപ്പെട്ടിരുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 7.23ന് പരശുറാം എക്സ് പ്രസ് പോയിക്കഴിഞ്ഞാൽ 8.03 ന് മാത്രമേ അടുത്ത ട്രെയിനായ ശബരി പുറപ്പെടൂ. പരശുറാമിനും ശബരി എക്സ് പ്രസിനും ഇടയിൽ ഈ ട്രെയിൻ ആരംഭിച്ചാൽ ഏറ്റുമാനൂർ വരെ എത്തിച്ചേരേണ്ട സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടും. ശബരി എക്സ് പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കാലുകുത്താൻ ഇടമില്ലാത്ത വിധം തിരക്കാണ് എല്ലാദിവസവും. മെമു പഴയ സമയക്രമം പാലിച്ചാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

അര മണിക്കൂറിനുള്ളിൽ 3 ട്രെയിനുകൾ

 പുതിയ സമയ ക്രമത്തിൽ ഉച്ചകഴിഞ്ഞ് കോട്ടയം- കൊല്ലം പാതയിൽ അര മണിക്കൂറിനുളളിൽ 3 ട്രെയിനുകൾ
 എറണാകുളം-കൊല്ലം മെമു സ്പെഷ്യൽ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടും

 എറണാകുളം മുതൽ കൊല്ലം വരെ ശബരിക്ക് 15 മിനിറ്റ് മുമ്പേയാണ് ഈ സർവീസ്
 ശബരിക്കും പരശുറാമിനും മുന്നേ 2.12 ന് കോട്ടയം എത്തും, 4.50ന് കൊല്ലത്ത്

 അര മണിക്കൂറിനുള്ളിൽ 3 ട്രെയിനുകൾ കൊല്ലം ഭാഗത്തേക്ക് പോകും

 4.30ന് ശേഷം കോട്ടയം വഴി കൊല്ലം ഭാഗത്തേക്ക് ട്രെയിൻ വേണമെന്ന ആവശ്യം നിരാകരിച്ചു

 കൊവിഡിന് മുമ്പ് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.40 നായിരുന്നു മെമു

 4.30ന് കോട്ടയത്ത് എത്തിയിരുന്നത് പ്രയോജനകരമായിരുന്നു

കൊല്ലം - എറണാകുളം മെമു കൊല്ലത്ത് നിന്ന് രാവിലെ 7.40നും എറണാകുളം-കൊല്ലം മെമു എറണാകുളത്ത് നിന്ന് 2.45നും ആരംഭിക്കാൻ നടപടി വേണം.

ലിയോൺസ്, സെക്രട്ടറി,
ഫ്രണ്ട്‌സ് ഓൺ റെയിൽസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.