കൊല്ലം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിന് നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ജില്ലാ സ്പോർട്സ് കൗൺസിൽ നീന്തൽ ടെസ്റ്റ് സംഘടിപ്പിക്കുന്നു.
ജൂലായ് 7ന് രാവിലെ 9ന് കൊല്ലം ബൈപ്പാസിൽ അയത്തിലിന് സമീപം വടക്കേവിളയിലുള്ള എസ്.എൻ പബ്ലിക് സ്കൂൾ സ്വിമ്മിംഗ് പൂളിലാണ് നീന്തൽ ടെസ്റ്റ്. വിദ്യാർത്ഥികൾ ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് / മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, നീന്തൽ വസ്ത്രം, എന്നിവ കരുതണം. മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർ സർട്ടിഫിക്കറ്റുകളുമായി ജൂലായ് 5ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0474-2746720.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |