SignIn
Kerala Kaumudi Online
Thursday, 25 April 2024 1.45 AM IST

പരിസ്ഥിതി, വായനാദിന അനുസ്മരണം

കൊല്ലം: വനസഞ്ചാര സാഹിത്യകാരൻ എൻ. പരമേശ്വരൻ സ്മാരക പള്ളി​ത്തോട്ടം കെ.സി സാംസ്‌കാരിക കേന്ദ്രം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകി​ട്ട് മൂന്നി​ന് പള്ളി​ത്തോട്ടം തോപ്പ് ഇൻഫന്റ് ജീസസ് സ്കൂളി​ൽ പരി​സ്ഥി​തി​, വായനാദി​ന അനുസ്മരണം നടക്കും.

ഇരു ദി​നങ്ങളെയും പറ്റി​ കുട്ടി​കളി​ൽ അവബോധം സൃഷ്ടി​ക്കുക, കുട്ടി​കൾക്കു വേണ്ടി​ ഓർമ്മമരത്തൈകൾ നടുക, വായനയ്ക്ക് പ്രോത്സാഹനം നൽകുക എന്നി​വയാണ് ലക്ഷ്യമി​ടുന്നത്. ശാസ്ത്രജ്ഞൻ സൈനുദ്ദീൻ പട്ടാഴി ഉദ്‌ഘാടനം ചെയ്യും. കെ.സി കേന്ദ്രം പ്രസിഡന്റ് പി.രാഘുനാഥൻ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് പ്രസിഡന്റ് അഡ്വ.എ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർമാരായ എൻ.ടോമി, സജീവ് സോമൻ, മുൻ കൺസിലർ വിനിത വിൻസെന്റ്, ഇൻഫന്റ് ജീസസ് എൽ.പി.എസ് ഹെഡ്മാസ്റ്റർ എ. ബെന്നി, കെ.സി കേന്ദ്രം എക്സി. അംഗങ്ങളായ സേവിയർ ജോസഫ്, എസ്. മനോജ് എന്നി​വർ സംസാരിക്കും. കെ.സി കേന്ദ്രം ജോ.സെക്രട്ടറി ആശ്രാമം ഓമനക്കുട്ടൻ പ്രാർത്ഥന നടത്തും. സെക്രട്ടറി എ.എ. ലത്തീഫ് മാമൂട് സ്വാഗതവും ട്രഷറർ എ.ആർ.സവാദ് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.