കുണ്ടറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളപുരം യൂണിറ്റ് രൂപീകരണ യോഗം കുണ്ടറ മേഖലാ സെക്രട്ടറി വി.ജോൺ ഉദ്ഘാടനം ചെയ്തു. കേരളപുരം പബ്ളിക് ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.എം.യേശുദാസൻ, വി.പ്രസന്നകുമാർ, ജി.ശിവകുമാർ, വി.വിനോദ് കുമാർ, മുഹമ്മദ് സുഹൈൽ, ജെ.അജികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.സുരേഷ്(പ്രസിഡന്റ്), വി.വിനോദ് കുമാർ, ജോൺസൺ(വൈ.പ്രസിഡന്റുമാർ), ജെ.അജികുമാർ(സെക്രട്ടറി), ജി.ശിവകുമാർ, മുഹമ്മദ് സുഹൈൽ(ജോ.സെക്രട്ടറിമാർ), സുനിൽ കുറുപ്പ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |