ചവറ: ആർ.എസ്.പി യുടെ ഇരുപത്തിരണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ലോക്കൽ സമ്മേളനങ്ങൾക്ക് ചവറ മണ്ഡലത്തിൽ തുടക്കമായി. പള്ളിക്കോടിയിൽ ചേർന്ന തെക്കുംഭാഗം ലോക്കൽ സമ്മേളനം ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. ദിലീപ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. ഷിബു ബേബിജോൺ, സി.ഉണ്ണിക്കൃഷ്ണൻ, വിഷ്ണു മോഹൻ, ആർ.നാരായണപിള്ള , ഓമനക്കുട്ടൻ, സുനിതാബിജു, ആർ. വൈശാഖ്. സന്ധ്യഫ്രഡി, സിൽവിയ ജോസഫ്, അഡ്വ.എമിലിൽ റാഫേൽ,
ഷിബു കുമാർ എന്നിവർ സംസാരിച്ചു. വി.അനിൽ കുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |