SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.42 AM IST

മൺറോ സഞ്ചാരികളുടെ നടുവൊടിച്ച് റോഡുകൾ

manro

മൺറോത്തുരുത്ത്: യാത്രക്കാരുടെ നടുവും കാലും ഒടിക്കുന്ന തരത്തിൽ തകർന്നുകിടക്കുകയാണ് മൺറോത്തുരുത്തിലെ ഭൂരിഭാഗം റോഡുകളും. ദുരവസ്ഥ കേട്ടറിഞ്ഞ് സഞ്ചാരികളിൽ വലിയൊരു വിഭാഗം ഇവിടേക്ക് വരാനും മടിക്കുകയാണ്.

മൺറോത്തുരുത്തിലേക്കുള്ള ഏറ്റവും പ്രധാന റോഡാണ് കാനറാ ബാങ്ക് ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ - ടെലിഫോൺ എക്സ്ചേഞ്ച് റോഡ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ നവീകരണത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി നാല് വർഷം മുമ്പ് പുനർ നിർമ്മാണത്തിന് കരാറായതാണ്.

പലതവണ താക്കീത് നൽകിയിട്ടും കരാറുകാരൻ അനങ്ങാഞ്ഞതോടെ ഒന്നരമാസം മുമ്പ് കരാർ റദ്ദാക്കി. റീ ടെണ്ടർ നടപടികൾ ഇഴയുകയാണ്. താത്കാലിക ആശ്വാസത്തിന് 40 ലക്ഷം രൂപ ചെലവിൽ കുഴികൾ നികത്താനുള്ള പദ്ധതി ടെണ്ടർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല.

റോഡില്ല,​ പൂഴി മാത്രം

1. കാനറാ ബാങ്ക് ജംഗ്ഷൻ- റെയിൽവേ സ്റ്റേഷൻ - ടെലിഫോൺ എക്സ്ചേഞ്ച് റോഡ്

2. കാരൂത്രക്കടവ് സാൻജോസ് ഫാം റോഡ്

3. കക്കാട്ട്കടവ് പനമ്പിൽ റോഡ്

4. കൊച്ചുമാട്ടേൽ പുളിമൂട്ടിൽക്കടവ് റോഡ്

തുരുത്തിനോട് അയിത്തമോ!

ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ പോയിട്ട് മൺറോത്തുരുത്തുകാരുടെ ദുരിതങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ പോലും സമീപകാലം വരെ സർക്കാർ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

കാനറാ ബാങ്ക് ജംഗ്ഷൻ- റെയിൽവേ സ്റ്റേഷൻ - ടെലിഫോൺ എക്സ്ചേഞ്ച് റോഡൊഴികെ ബാക്കിയെല്ലാ റോഡുകളും പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. ഇവയെല്ലാം നവീകരിക്കാനുള്ള സാമ്പത്തിക ശേഷി പഞ്ചായത്തിനില്ല. ഫിഷറീസ് വകുപ്പിന് ഇവിടുത്തെ റോഡുകളുടെ നവീകരണം ഏറ്റെടുക്കാം. റീ ബിൽഡ് കേരളയിലും ഉൾപ്പെടുത്താം. പക്ഷെ അതിനുള്ള പദ്ധതി തയ്യാറാക്കി നൽകാൻ പഞ്ചായത്തോ, ജനപ്രതിനിധികളോ തയ്യാറായിട്ടില്ല. അയിത്തത്തിന് സമാനമായ നിസഹകരണമാണ് ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും മൺറോത്തുരുത്തിനോട് പുലർത്തുന്നത്.

ജഡായുപ്പാറയോടുള്ളതിന്റെ നൂറിലൊന്നെങ്കിലും

സ്വകാര്യ നിക്ഷേപത്തോടെയുള്ള ജഡായുപ്പാറ പദ്ധതിക്ക് ടൂറിസം വകുപ്പ് വലിയ പിന്തുണയാണ് നൽകുന്നത്. സഞ്ചാരികളുടെ സൗകര്യാർത്ഥം ഇവിടെക്കുള്ള റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ നവീകരിച്ചു. തെരുവ് വിളക്കുകളും ദിശാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ നൂറിലൊന്ന് താല്പര്യം പോലും മൺറോത്തുരുത്തിനോട് അധികൃതർ കാണിക്കുന്നില്ല.

റോഡുകൾ തകർന്നത് ടൂറിസത്തിന് തിരിച്ചടിയാണ്. ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പി.ഡബ്ല്യു.ഡി, മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടുകൾ എന്നിവ ലഭ്യമാക്കി റോഡുകൾ നവീകരിക്കണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണം വേഗത്തിലാക്കണം.

കെ. രാധാകൃഷ്ണൻ

മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,

മൺറോത്തുരുത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, MANRO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.