കൊട്ടാരക്കര: ടൗണിന് മദ്ധ്യത്തിൽ സർക്കാർ ചെലവിൽ ഒരു കൊതുകു വളർത്തൽ കേന്ദ്രം. കൊട്ടാരക്കര നഗരസഭ ടെമ്പിൾ നഗറിൽ മഹദേവർ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലാണ് 200 മീറ്റർ ദൈർഘ്യമുള്ള വെള്ളക്കെട്ടാണ് കൊതുകുകൾക്ക് കൂടൊരുക്കുന്നത്. ക്ഷേത്രത്തിന് സമീപമുള്ള താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിന്റെ മതിലിനോട് ചേർന്ന് മാസങ്ങളായി മഴവെള്ളം കെട്ടിനിന്ന് പായൽ വളർന്ന് കൊതുകുകൾ പെറ്റുപെരുകുന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ ഉൾപ്പെടെയുള്ളവർ കടന്നു പോകുന്ന ടൗണിലെ റോഡിലാണ് ഓട വൃത്തിയാക്കാത്തതിനാൽ വെള്ളം കെട്ടിനിന്ന് പരിസര വാസികൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നതും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും. എത്രയും വേഗം നഗരസഭയോ മറ്റു ബന്ധപ്പെട്ടവരോ ഇടപെട്ട് ഓടതെളിച്ച് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |