കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ലൈബ്രറി അംഗങ്ങൾക്ക് സൗജന്യ പച്ചക്കറി വിത്ത് വിതരണം നടത്തി. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിതോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ഷീന ജി.പിള്ള അദ്ധ്യക്ഷയായിരുന്നു. കുണ്ടറ കൃഷി ഓഫീസർ പ്രിയ ദിനേഷ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി മുളവന രാധാകൃഷ്ണൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.വിനോദ്, കുണ്ടറ ഗ്രാമപഞ്ചായത്തംഗം എസ്.സുരേഷ്കുമാർ, എം.കുഞ്ഞുകൃഷ്ണപിള്ള, സിന്ധു രാജേന്ദ്രൻ, ഡോ.എസ്.ഡി. അനിൽരാജ്, അനീഷ് യേശുദാസൻ, എസ്.ഹർഷകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |