കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഡിപ്പോയിൽ നിന്ന് വാഗമൺ ചെറതോണി മൂന്നാർ ഉല്ലാസയാത്ര 23ന് പുലർച്ചെ 5.10ന് പുറപ്പെടും. സെമി സ്ലീപ്പർ സൂപ്പർ എയർ ബസിലാണ് യാത്ര. യാത്രയും താമസവും ഉൾപ്പെടെ ഒരാൾക്ക് 1400 രൂപയാണ് ചെലവ്.
ആദ്യദിനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമൺ, ചെറതോണി ഡാം, ഇടുക്കി ഡാം സന്ദർശിച്ച് മൂന്നാർ ഡിപ്പോയിലെത്തും. അടുത്തദിവസം മൂന്നാർ ടോപ്പ് സ്റ്റേഷനിൽ നിന്ന് തുടങ്ങി കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കണ്ണൻദേവൻ ടീ ഫാക്ടറി, ഫ്ളവർ ഗാർഡൻ, മൂന്നാർ ടൗൺ വഴി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി 24ന് രാത്രി ഏഴോടെ കൊല്ലത്തെത്തും. ഫോൺ: 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |