കൊല്ലം: അന്താരാഷ്ട്ര നീതി ദിനത്തോടനുബന്ധിച്ച് ജില്ലാ ജയിൽ അന്തേവാസികൾക്കായി നിയമ ബോധവത്കരണ ക്ളാസ് നടത്തി. കൊല്ലം അഡിഷണൽ ജില്ലാ കോടതി മൂന്ന് ജഡ്ജി വി. ഉദയകുമാർ നേതൃത്വം നൽകി. ജില്ലാ ജയിൽ സൂപ്രണ്ട് കെ.ബി. അൻസർ അദ്ധ്യക്ഷനായി. ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എലിയാസ് വർഗീസ്, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ ജയിൽ വെൽഫയർ ഓഫീസർ എസ്.എസ്. പ്രീതി സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദയ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |