കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 25ന് അഭിമുഖം നടക്കും.
പ്ലസ്ടു മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 10ന് കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.
നൈപുണ്യ പരിശീലനവും അഭിമുഖ പരിശീലനവും കൂടാതെ കരിയർ കൗൺസിലിംഗ് ക്ലാസുകളും ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ ഒരുക്കിയിരിക്കുന്നു. ഫോൺ: 8714835683, 7012212473.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |