കൊല്ലം: കൊല്ലം ചെസ് അസോസിയേഷൻ 50ാം വാർഷികാഘോഷം 30ന് രാവിലെ 9.30ന് പബ്ലിക് ലൈബ്രറി ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. മാത്യു.കെ. ജേക്കബ് അദ്ധ്യക്ഷനാകും. ഫൈഡ് മാസ്റ്റർ എം.പി. മുരളീധരൻ മുഖ്യതിഥിയാകും. തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള ജില്ലാതല റാപ്പിഡ് ചെസ് മത്സരം, സൗജന്യ ചെസ് പരിശീലനം, ചെസ് പ്രദർശനം എന്നിവ നടക്കും. ചെസ് കേരള വൈസ് പ്രസിഡന്റ് ഡോ. വിനു ഭാസ്കർ സമ്മാനദാനം നിർവഹിക്കും. 31ന് രാവിലെ 10ന് അഖില കേരള റാപ്പിഡ് ചെസ് മത്സരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഫൈഡ് മാസ്റ്റർ ജുബിൻ ജിമ്മിയെ ആദരിക്കും. ഡോ. സനിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. ഐ.ഇ.എസ് ഡയറക്ടർ എം.പി. ശശിധരൻ മുഖ്യതിഥിയാകും. വൈകിട്ട് 5.30ന് സമാപന സമ്മേളനം. ശിശു ക്ഷേമ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് സമ്മാനദാനം നിർവഹിക്കും. ഫോൺ: 9847763667.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |