കൊല്ലം: വലിയകുളങ്ങര ഗവ.എൽ.പി സ്കൂളിലെ ഗേറ്റും റൈഡുകളും മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് ഓച്ചിറ പൊലീസിന്റെ പിടിയിലായി. ശാസ്താംകോട്ട മനക്കര ഷിബിൻ ഭവനിൽ ഷിബിൻ പീറ്റർ(27)ആണ് പിടിയിലായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവ ഇളക്കിമാറ്റി സ്കൂൾ പരിസരത്ത് തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗേറ്റും കുട്ടികളുടെ റൈഡുകളും സ്കൂൾ അധികൃതർ തനിക്ക് വിറ്റതാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞദിവസം വൈകിട്ട് ആറ് മണിയോടെ പിക്കപ്പ് വാനുമായെത്തി കടത്താൻ ശ്രമിക്കുകയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞ് വച്ച് പൊലീസിൽ വിവരം അറിയിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ജയലക്ഷ്മിയുടെ പരാതിയിൽ ഓച്ചിറ ഇൻസ്പെകടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയായസ്, ഷരീഫ്, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ശ്രീജിത്ത്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |