SignIn
Kerala Kaumudi Online
Saturday, 20 April 2024 8.35 PM IST

തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

phot

പുനലൂർ: കാലവർഷം ശക്തിപ്പെട്ടതോടെ കിഴക്കൻ മലയോര മേഖലയിലെ നദികളിലും തെന്മല പരപ്പാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. 115.87 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് 104.09 മീറ്ററായിരുന്നു ജലനിരപ്പ്.

പദ്ധതി പ്രദേശത്ത് 38 മില്ലി മീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശത്തെ നീരൊഴുക്കും ശക്തമായി. അണക്കെട്ടന്റെ പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി എന്നിവിടങ്ങളിലും വെള്ളം ഉയർന്നു. മഴ കനത്തതോടെ തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ കാലവർഷത്തിൽ ആര്യങ്കാവ് പഞ്ചായത്തിലെ എടപ്പാളയം, ആറുമുറിക്കട, ആശ്രയ കോളനി, പ്രിയ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.

മഴ കനത്തതോടെ കിഴക്കൻ മലയോര മേഖലയിലെ അച്ചൻകോവിൽ കുംഭാവുരുട്ടി, ആര്യങ്കാവ് പാലരുവി തുടങ്ങിയ ജലപാതങ്ങൾ താത്കാലികമായി അടച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.