പരവൂർ: ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ യുവതീ യുവാക്കൾക്കുള്ള സൗജന്യതൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. കോഴ്സ്: പഞ്ചകർമ്മ അസിസ്റ്റന്റ്, ഫീൽഡ് ടെക്നീഷ്യൻ. യോഗ്യത: പത്താം ക്ലാസ് പാസ്. പ്രായപരിധി: 18 നും 35 നും ഇടയിൽ. വാർഷിക വരുമാനം: ഒരു ലക്ഷത്തിൽ താഴെ. നഗരസഭ എൻ.യു.എൽ.എം ഓഫീസിൽ 10 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 7907927879, 9446702046.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |