SignIn
Kerala Kaumudi Online
Friday, 19 April 2024 1.35 PM IST

തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു

phot

പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിൻെറ മൂന്ന് ഷട്ടറുകളും ഇന്നലെ തുറന്ന് വെള്ളം കല്ലയാറ്റിലേക്ക് ഒഴുക്കി. ഘട്ടംഘട്ടമായി 30 സെൻറീ മീറ്റർ വീതമണ് മൂന്ന് ഷട്ടറുകളും ഉയർത്തിയത്.മൂന്ന് ഘട്ടങ്ങളിലായി 10സെൻറി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. മൂന്ന് ഷട്ടറുകൾ വഴി ഒരു സെക്കൻഡിൽ നൂറ്കണക്കിന് ലിറ്റർ വെളളമാണ് ഇന്നലെ കല്ലടയാറ്റിലേക്ക് ഒഴുക്കിയത്.ഇത് കാരണം കല്ലടയാറ്റിലെ ജല നിരപ്പും ഉയർന്നു.ഇന്ന് രണ്ട് ഘട്ടങ്ങളിലായി മൂന്ന് ഷട്ടറുകളും 20 സെൻറീ മീറ്റർ വീതം ഉയർത്തുമെന്ന് കെ.ഐ.പി അധികൃതർ അറിയിച്ചു.115.87 മീറ്റർ സംഭരണ ശേഷിയുളള അണക്കെട്ടിൽ 110.86 മീറ്റർ ജലനിരപ്പാണ് ഇന്നലെ വൈകിട്ട് അണക്കെട്ടിൽ രേഖപ്പെടുത്തിയത്. വ്യഷ്ടി പ്രദേശങ്ങളിൽ ഇന്നലെ മഴ കുറവായിരുന്നെങ്കിലും അണക്കെട്ടിൻെറ കൈവഴി ആറുകളായ ശെന്തുരുണി, കുളത്തൂപ്പൂഴ,കഴുതിരുട്ടി തുടങ്ങിയ നദികളിൽ നിന്നും വെളളം ഒഴുകിയെത്തിയതോടെയാണ് ഇന്നലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതിനൊപ്പം വന മേഖലയിൽ നിന്നുളള നീരോഴുക്കും വർദ്ധിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ട് 109.08 മീറ്റർജല നിരപ്പായിരുന്നു അണക്കെട്ടിൽ രേഖപ്പെടുത്തിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.