ചാത്തന്നൂർ: അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആർ.എസ്.പി ദേശീയ സമതി അംഗം ജി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കൊവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിൽ ദിനങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കശുഅണ്ടി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആർ.എസ്.പി പാരിപ്പള്ളി ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം രാജൻ കുറുപ്പ് ആദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു ,അഡ്വ. ജെ.വേണുഗോപാൽ, ഡി. സുഭദ്രാമ്മ, എസ്. പി. ശാന്തികുമാർ, വി. ആർ. വിനിൽകുമാർ, ഷിബു പാരിപള്ളി എന്നിവർ സംസാരിച്ചു. ജി.സുരേന്ദ്രൻ സെക്രട്ടറിയായി 15അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |