പുനലൂർ: ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് (ഐ.എ.എൽ) പുനലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വനിത കമ്മിഷൻ അംഗമായി തിരഞ്ഞെടുത്ത അഡ്വ.ഇന്ദിര രവീന്ദ്രനെ ആദരിക്കുന്നു. ഇന്ന് ഉച്ചക്ക് 2.30ന്പുനലൂർ ബാർ അസോസിയേഷൻ ഹാളിൽ ചേരുന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് അഡ്വ.പിങ്കിൾ ശശി അദ്ധ്യക്ഷത വഹിക്കും. മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ.എച്ച്.രാജീവൻ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. സീനിയർ അഭിഭാഷകൻ അഡ്വ.ടി.വൈ.ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തും. ഇന്ദിര രവീന്ദ്രൻ മറുപടി പ്രസംഗം നടത്തും. മേഖല സെക്രട്ടറി അഡ്വ.പി.ബി.അനിൽമോൻ, അഭിഭാഷകരായ ബി.കെ.ജയകുമാർ, പി.എസ്.അനസ്,ടി.സജീവൻ, ബി.ഷംനാദ്, പി.ജി.ഷാജി,എസ്.സിജ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |