കൊല്ലം: ജില്ലയിലെ സ്വാതന്ത്റ്യദിനാഘോഷ ചടങ്ങുകൾ 15ന് രാവിലെ 9ന് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. മന്ത്റി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, സ്റ്റുഡന്റ് പൊലീസ്, ബാൻഡ് ട്രൂപ്പുകൾ എന്നിവരുൾപ്പെട്ട പരേഡ് നടക്കും. സ്കൂൾ, സർക്കാർ ഐ.ടി.ഐ വിദ്യാർത്ഥികൾ ദേശഭക്തിഗാനം അവതരിപ്പിക്കും. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, സിറ്റി പൊലീസ്, റൂറൽ വനിതാ പൊലീസ്, എക്സൈസ് ഗാർഡ്സ്, ഫയർ ആൻഡ് റെസ്ക്യു, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, സ്റ്റുഡന്റ് പൊലീസ് എന്നിവരുടെ ഓരോ പ്ലാറ്റൂൺ വീതമാണ് പരേഡിൽ പങ്കെടുക്കുന്നത്. പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. ചുമതലയുള്ള ഉദ്യോഗസ്ഥർ 14ന് വൈകിട്ട് 5ന് സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വാതന്ത്റ്യദിനത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കൺസഷൻ യാത്ര അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |