കൊല്ലം : പ്രാക്കുളം സാമ്പ്രാണിക്കോടി ഐലന്റ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ 13 ന് രാവിലെ 9 ന് സാമ്പ്രാണിക്കോടിയിൽ നിന്ന് ഐലന്റിലേക്ക് ബോട്ട് ചങ്ങല തീർക്കും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തോടുനുബന്ധിച്ചും ഐലന്റിലേക്ക് ബോട്ട് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ക്ലബ് പ്രസിഡന്റ് ഡിക്സൺ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.
ചിറ്റുമല ബ്ലോക്ക് മെമ്പർ എം.അനിൽകുമാർ സംസാരിക്കും. ക്ലബ് സെക്രട്ടറി മെൽവിൻ നന്ദി പറയും. 15ന് രാവിലെ 10 ന് ഡി.ടി.പി.സി അങ്കണത്തിൽ നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് ബോട്ട് റാലി സംഘടിപ്പിക്കും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |