SignIn
Kerala Kaumudi Online
Saturday, 20 April 2024 11.46 AM IST

കശുഅണ്ടി തൊഴിലാളികൾക്ക് 15000 രൂപ ബോണസ് നൽകണം: സവിൻ സത്യൻ

കൊല്ലം: കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് പതിനയ്യായിരം രൂപയിൽ കുറയാത്ത ബോണസ് അഡ്വാൻസും മൂന്നു ദിവസത്തെ ഒഴിവ് ശമ്പളവും രണ്ടായിരം രൂപ തിരിച്ചുപിടിക്കുന്ന അഡ്വാൻസായും നൽകണമെന്ന് കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജന. സെക്രട്ടറി അഡ്വ. സവിൻ സത്യൻ പറഞ്ഞു.

യൂണിയൻ സംസ്ഥാന ഭാരവാഹികൾ, മേഖലാ സെക്രട്ടറിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, യൂണിറ്റ് സെക്രട്ടറിമാർ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്കുള്ള ബോണസ് ഇരുപത്തിരണ്ടര ശതമാനമായും എക്സ് ഗ്രേഷ്യ മൂന്നു ശതമാനമായും നിശ്ചയിക്കണം. ഫാക്ടറി ജീവനക്കാർക്ക് നാലു മാസത്തെ വേതനത്തിന് തുല്യമായ തുകയും കെ.എസ്.സി.ഡി.സി, കാപ്പെക്സ് ഹെഡ് ഓഫീസ് ജീവനക്കാർക്ക് രണ്ട് മാസത്തെ വേതനത്തിന് തുല്യമായ തുകയും ബോണസായി നൽകണം. അടച്ചിട്ടിരിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് അയ്യായിരം രൂപം ഇടക്കാലാശ്വാസം അനുവദിക്കണം. ലീവ് സറണ്ടർ ആനുകൂല്യം ലഭ്യമാക്കണമെന്നും സവിൻ സത്യൻ ആവശ്യപ്പെട്ടു

യൂണിയൻ വർക്കിംഗ് പ്രസിഡന്റ് മംഗലത്ത് രാഘവൻ നായർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്.സുഭാഷ്, രതീഷ് കിളിത്തട്ടിൽ, കെ.ബി.ഷഹാൽ, പി.പ്രതീഷ് കുമാർ, ഡോ.സൂര്യദേവൻ, രഘു കുന്നുവിള, സക്കീർ ഹുസൈൻ, ബിനു ചുണ്ടാലിൽ, സഹദേവൻപിള്ള, ഇബ്രാഹിംകുട്ടി, ഹരിഹരൻ, ശശിധരൻപിള്ള, രാധാകൃഷ്ണപിള്ള, മൈലം റെജി, അന്നൂർ ശശി, കനകദാസ്, ടി.ആർ.ബിജു, ഷാജി നൂറനാട്, നാവായിക്കുളം നടരാജൻ, വിജയകുമാർ, വിനോദ് കൊറ്റങ്കര, ജഗദ, മുഖത്തല ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.