കൊല്ലം: സെൻട്രൽ ലയൺസ് ക്ലബ്, മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതി എന്നിവ നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ജീവിതശൈലി വൃക്കരോഗ നിർണയക്യാമ്പ് 21, 22 തീയതികളിൽ കെ.പി.അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 7 മുതൽ 9 വരെയാണ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ എന്നിവയുടെ സൗജന്യ പരിശോധന. വൈകിട്ട് മൂന്ന് മുതൽ പരിശോധനാഫലം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്ട്രേഷനായി നവോദയം ഗ്രന്ഥശാലയിലും 9961034421, 9961616000 എന്നീ ഫോൺ നമ്പരുകളിലും ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |