പുത്തൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നെടുവത്തൂർ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി വിഥു ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ, വൈസ് പ്രസിഡന്റ് ജലജ സുരേഷ്, മുൻ മെമ്പർ കെ.ജി. മണിലാൽ, എസ്.നജീം, ശിവകുമാർ, രാഹുൽ രാജേഷ് എന്നിവർ പങ്കെടുത്തു. ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരി ആർ.രാജീവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഖിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |