കൊല്ലം: കൊല്ലം - ആയൂർ റോഡിൽ മണിച്ചിത്തോട് മുതൽ അയത്തിൽ വരെ ടാറിംഗ് തുടങ്ങുന്നതിനാൽ ഇന്ന് മുതൽ 31 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണനല്ലൂർ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അയത്തിൽ നിന്ന് തിരിഞ്ഞ് കല്ലുന്താഴം വഴി കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് കണ്ണനല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊല്ലം പള്ളിമുക്ക് -യൂനിസ് എൻജിനിയറിംഗ് കോളേജ് വഴി -അയത്തിൽ റോഡിൽ പ്രവേശിച്ച് കണ്ണനല്ലൂരിലേക്ക് പോകണമെന്നും അധികൃതർ അറിയിച്ചു.
ഞാങ്കടവ് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിക്കുഴിച്ച ഈ റോഡ് ഏറെക്കാലമായി തകർന്നുകിടക്കുകയാണ്. അയത്തിൽ മുതൽ മണിച്ചിത്തോട് വരെയുളള ഭാഗത്തെ ടാറിംഗ് പൂർത്തിയായ ശേഷം മണിച്ചിത്തോട് മുതൽ ചെമ്മാംമുക്ക് വരെയുള്ള ടാറിംഗ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |