കൊല്ലം: ഈ വർഷത്തെ പ്ളസ് വൺ ക്ളാസുകൾ ഇന്ന് ആരംഭിക്കും. വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകളിൽ വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9ന് ക്ളാസുകൾ ആരംഭിക്കും. വൈകിട്ട് 4.45 വരെയാണ് ക്ളാസ്. ജില്ലയിൽ 138 ഹയർ സെക്കൻഡറി സ്കൂളുകളിലായി ഏകജാലകം വഴി 21620 വിദ്യാർത്ഥികൾ ഇക്കൊല്ലം പ്ളസ് വൺ പ്രവേശനം നേടിയിട്ടുണ്ട്. 75സീറ്റുകൾ ഒഴിവുണ്ട്.
138 സ്കൂളുകളിൽ 61 എണ്ണം സർക്കാർ മേഖലയിലും 55 എണ്ണം എയ്ഡഡ് മേഖലയിലും 20 എണ്ണം അൺ എയ്ഡഡ് മേഖലയിലും പ്രവർത്തിക്കുന്നു. ഒന്ന് വീതം സ്പെഷ്യൽ സ്കൂളുകളും റസിഡൻഷ്യൽ സ്കൂളുമുണ്ട്. ഏകജാലകം വഴിയുള്ള തേർഡ് അലോട്ട്മെന്റിന്റെ പ്രവേശനം ഇന്നലെ പൂർത്തിയായി. മാനേജ്മെന്റ് കമ്മ്യൂണിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനവും നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇനി സപ്ളിമെന്ററി ലിസ്റ്റിലേക്ക് പ്രത്യേകം അപേക്ഷ നൽകി പ്രവേശനം നേടാം. സ്കൂൾ മാറ്റത്തിനുള്ള അവസരവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |