SignIn
Kerala Kaumudi Online
Thursday, 28 March 2024 4.11 PM IST

സോളോ നാടകമേള നാളെ മുതൽ

drama

കൊല്ലം: കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ ഏകപാത്ര നാടകമേള ഇന്ന് മുതൽ 30വരെ ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കും. വൈകിട്ട് 6ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയാകും. അക്കാഡമി ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി കെ. ജനാർദ്ദനൻ, ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ.കുമാർ എന്നിവർ പങ്കെടുക്കും. ക്വയിലോൺ ആർട്ട് ആൻഡ് ഹെറി​റ്റേജ് സൊസൈ​റ്റിയാണ് മേളയുടെ പ്രാദേശിക ഏകോപനം നിർവഹിക്കുന്നത്. ദിവസവും വൈകിട്ട് 6.30നും 7.30നും 2 നാടകങ്ങൾ അവതരിപ്പിക്കും. നാളെ കുടുക്ക്, കണക്ക് നാറാപിള്ള, 27ന് അവൾ അഹല്യ, ആകയാൽ ഇപ്രകാരം, 28ന് അവൻവരുന്നു, അന്തര്യാമി, 29ന് കുരുതിപ്പൂക്കൾ, ജോസഫിന്റെ റേഡിയോ, 30ന് ബാവൂൾ, മഗ്ദലനമറിയം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. സ്വാഗതസംഘം ചെയർമാൻ എക്സ്. ഏണസ്റ്റ്, ജന. കൺവീനർ പി.ജെ. ഉണ്ണികൃഷ്ണൻ, എ. റഷീദ് (മാസ്) അനൂപ് രാജീവ്, ഗിരീഷ് ഗോപിനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.