ചാത്തന്നൂർ : പാരിപ്പള്ളി സംസ്കാരയുടെ പ്രതിഭാസംഗമം ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും കവി വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിച്ചു. പാരിപ്പള്ളി സംസ്കാര നൽകിയ സ്നേഹാദരം സ്വീകരിക്കുകയും ഭിന്നശേഷിക്കാരനായ ഹരീഷിന്റെ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുകയും ചെയ്തു. സംസ്കാരയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകൻ രാജ്കുമാർ പ്രകാശനം ചെയ്തു. സംസ്കാര സ്നേഹസ്പർശം 5000 രൂപ ചികിത്സാസഹായവും വിതരണം ചെയ്തു. സംസ്കാര പ്രസിഡന്റ് ജി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.ശ്രീലാൽ സ്വാഗതവും ട്രഷറർ ബി.സുഗുണൻ നന്ദിയും പറഞ്ഞു. സംസ്കര ഭരണ സമിതി അംഗവുമായിരുന്ന എസ്.പ്രശോഭനെ ആർ.രാധാകൃഷ്ണൻ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |