കൊല്ലം: അഗതിമന്ദിരങ്ങളിലും മാനസികരോഗാശുപത്രികളിലും കഴിയുന്ന ഇതര സംസ്ഥാനക്കാരെ ജന്മനാട്ടിലേക്ക് തിരികെ അയയ്ക്കുന്ന സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാലു തെക്കൻ ജില്ലകളിൽ പത്തനാപുരം ഗാന്ധിഭവനാണ് നോഡൽ ഏജൻസി.
ആദ്യഘട്ടത്തിൽ ബീഹാർ, തമിഴ്നാട് സ്വദേശികളായ നാലുപേരെ ഗാന്ധിഭവൻ പ്രവർത്തകർ അവരുടെ വീടുകളിൽ എത്തിക്കും. ജില്ലാ കളക്ടർ, വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ, സാമൂഹ്യനീതി ജില്ലാ ഓഫീസർ കെ.ആർ. പ്രദീപൻ, ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ എന്നിവർ ഇവർക്ക് യാത്രഅയപ്പ് നൽകി. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അന്യസംസ്ഥാന സ്വദേശികളായ മൂന്നുപേരെ അടുത്ത ദിവസം നാട്ടിലെത്തിക്കും. ബന്ധുക്കളുമായി ആശയവിനിമയം നടത്തി ഏറ്റെടുക്കാനുള്ള സന്നദ്ധത ഉറപ്പുവരുത്തിയശേഷമാണ് ഗാന്ധിഭവൻ പ്രവർത്തകർ ഇവരെ നാട്ടിലെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |