കൊട്ടാരക്കര: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കി ക്മ ) 2022-24 എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 30 രാവിലെ 10 മുതൽ 12 വരെ അവനൂരുള്ള സഹകരണ പരിശീലന കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തും.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ്, കെ മാറ്റ് / ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും ആഗസ്റ്റിലെ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി/ഫിഷറീസ് വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
ലിങ്ക് - https://meet.google.com/ubm-gunu-feo. ഫോൺ: 8547618290/ 9446335303. www.kicma.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |