SignIn
Kerala Kaumudi Online
Saturday, 20 April 2024 1.06 AM IST

എം.ഡി.എം.എയുടെ അടിവേരറുക്കാൻ പൊലീസ്

കൊല്ലം: എം.ഡി.എം.എയുമായി പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കി. ബംഗളൂരു ഉൾപ്പെടെയുള്ള അന്യസംസ്ഥാന നഗരങ്ങളിൽ നിന്നാണ് ഇവ കേരളത്തിലെത്തുന്നത്.

അന്തർസംസ്ഥാന വാഹനങ്ങൾ, വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ എന്നിവർ ഇനിമുതൽ പൊലീസ് നിരീക്ഷണത്തിലാവും. കോസ്റ്റൽ പൊലീസും എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി കടലിലും പരിശോധന നടത്തും. ജില്ലയിൽ എട്ട് മാസത്തിനിടെ 100ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് പരിധിയിൽ മാത്രം 22 കേസുകളായിലായി 380 ഗ്രാമോളം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ 43 പേരിൽ 2 പേർ വിദേശ പൗരന്മാരാണ്.

കരുനാഗപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഘാന സ്വദേശിയെ ബംഗളൂരുവിലെത്തിയാണ് പൊലീസ് പിടികൂടിയത്. അടുത്തിടെ എറണാകുളം ജില്ലയിലും വിദേശപൗരൻ എം.ഡി.എം.എയുമായി പിടിയിലായിരുന്നു. പ്രതികളുടെ ഫോൺവിളി കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഓച്ചിറ, അഞ്ചാലുംമൂട് പൊലീസ് രജിസ്​റ്റർ ചെയ്ത കേസുകളിലുൾപ്പെട്ടവരുടെ സമ്പത്തും വാഹനങ്ങളും കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയിൽ കൂടുതൽ കേസുകൾ

 കരുനാഗപ്പള്ളി  അഞ്ചാലൂംമൂട്  ഓച്ചിറ  കിളികൊല്ലൂർ  കണ്ണനല്ലൂർ  ഇരവിപുരം  പാരിപ്പള്ളി  ചവറ  കൊല്ലം വെസ്റ്റ്  കൊല്ലം ഈസ്​റ്റ്  പള്ളിത്തോട്ടം സ്റ്റേഷൻ

ഇനിമുതൽ നിരീക്ഷണത്തിൽ

 അന്യസംസ്ഥാനത്ത് നിന്നെത്തുന്നവർ

 അന്തർ സംസ്ഥാന വാഹനങ്ങൾ

 പാഴ്‌സൽ ഓഫീസുകൾ

 റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പ്രധാന കവലകൾ

 സ്‌കൂൾ, കോളേജ് പരിസരങ്ങൾ

 പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ ഡാൻസാഫ് നിരീക്ഷണം

 മുമ്പ് കേസുകളിൽ പ്രതികളായവരുടെ പ്രവൃത്തികൾ

8 മാസത്തിനിടെ കേസുകൾ - 40

സിറ്റി പൊലീസ് - 22

എം.ഡി.എം.എ - 381.416 ഗ്രാം

പിടിയിലായവർ - 43

വിദേശ പൗരന്മാർ - 02

ഡാൻസാഫ് ഒരാഴ്ചയ്ക്കിടെ പിടികൂടിയ എം.ഡി.എം.എ - 60 ഗ്രാം

വിളിക്കേണ്ട നമ്പർ

1090, 18004255648, 155358 (ടോൾ ഫ്രീ)

എക്‌സൈസ് കൺട്രോൾ റൂം: 0474 2767822, 9400069439

ജില്ലാ ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്): 9497980223

വിപണനവും ഉപയോഗവും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിവരങ്ങൾ പങ്കുവയ്ക്കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായിരിക്കും.

സിറ്റി പൊലീസ് കമ്മിഷണർ

ഓണാഘോഷ പരിപാടികൾക്ക് വിതരണം ചെയ്യാൻ ശേഖരിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരും.

ജയകുമാർ, സബ് ഇൻസ്‌പെക്ടർ

ഡാൻസാഫ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.