ചവറ : രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ ചവറ നിയോജക മണ്ഡലത്തിൽ നിന്നായി പതിനായിരം പേരെ പങ്കെടുപ്പിക്കുവാൻ സ്വാഗത സംഘ യോഗം തീരുമാനിച്ചു. 16ന് ജില്ലയിൽ എത്തുന്ന ജാഥയിൽ മണ്ഡലാടിസ്ഥാനത്തിലാണ് പ്രവർത്തകരെ പങ്കെടുപ്പിക്കുന്നത്. കോഡിനേറ്റർ കോലത്ത് വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു,
പി.ജർമിയാസ് ചക്കനാൽ കുമാർ, സന്തോഷ് തുപ്പാശ്ശേരി, സ്വാഗതസംഘം ചെയർമാൻ കോഞ്ചേരി ഷംസുദ്ദീൻ, കൺവീനർ ചവറ ഗോപകുമാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശരത്ത് പട്ടത്താനം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭ അനിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ബേബി സലീന nതുടങ്ങിയവർ സംസാരിച്ചു. യാത്രയുടെ മുന്നൊരുക്കങ്ങൾക്കാളായി. വിവിധ സബ്
കമ്മിറ്റികളും രൂപീകരിച്ചു. മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സന്തോഷ്,കൺവീനർ കിഷോർ അംബിലാക്കര, ഫുഡ് കമ്മിറ്റി ചെയർമാൻ ചക്കിനാൽ സനൽകുമാർ, കൺവീനർ ശ്രീരംഗം രാധാകൃഷ്ണപിള്ള, അക്കോമഡേഷൻ കമ്മിറ്റി ചെയർമാനായി ആർ. അരുൺരാജ്,
വാളണ്ടിയർ കമ്മിറ്റിയുടെ ചെയർമാനായി ശരത്ത് പട്ടത്താനം എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |