കൊല്ലം : ബി.എസ്.എൻ.എൽ ഓണം മെഗാമേള ചിന്നക്കട ഉപഭോക്തൃ സേവന കേന്ദ്രത്തിൽ ഇന്ന് മുതൽ 4 വരെ രാവിലെ 8 മുതൽ രാത്രി 8 വരെ നടക്കും. അതിവേഗ ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ഓഫർ ആയ ഫ്രീഡം 75 പ്ലാനുകളിൽ മേളയിലൂടെ സ്വന്തമാക്കാം. വാർഷിക പ്ലാനുകൾക്ക് ഒരു ഫാൻസി നമ്പർ സൗജന്യമായി ലഭിക്കും. വിച്ഛേദിക്കപ്പെട്ടതോ ഉപയോഗത്തിലുള്ളതോ ആയ ലാൻഡ് ഫോണുകൾ, നമ്പർ മാറാതെ ഭാരത് ഫൈബർ കണക്ഷനുകളാക്കാം. പുതിയ മൊബൈൽ കണക്ഷൻ, എം.എൻ.പി തുടങ്ങിയവ ആകർഷകമായ ഓഫറിൽ ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകളിൽ സ്വന്തമാക്കാം. ബിസിനസ് ഉപഭോക്താക്കൾക്ക് അനുയോജ്യമായ സേവനങ്ങളും ലഭ്യമാണ്. ബിൽ കുടിശിക നിവാരണത്തിന് ആകർഷകമായ ആനുകൂല്യങ്ങളുണ്ട്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |