ചവറ: യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളുടെ മത്സരയോട്ടം . നീണ്ടകര പരിമണത്ത് നിന്ന് മത്സരിച്ചോടിയ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റമായതോടെ ദേശീയപാതയിലൂടെ മറ്റ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയുണ്ടായി. ശനിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും അതേ ദിശയിലൂടെ ചവറയിൽ നിന്ന് വന്ന സ്വകാര്യ ബസും തമ്മിൽ ചവറ ജംഗ്ഷനിൽ വെച്ച് തുടങ്ങിയ മത്സരയോട്ടമാണ് ഒടുവിൽ പരിമണത്ത് വഴക്കിൽ കലാശിച്ചത്.
പൊലീസ് താക്കീത് നൽകി
രണ്ട് ബസും അമിത വേഗതിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ് ചവറ പൊലീസെത്തി ബസ് ജീവനക്കാരെയും ബസും പൊലീസ്റ്റേഷനിൽ എത്തിച്ചു താക്കീതു നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |