SignIn
Kerala Kaumudi Online
Thursday, 25 April 2024 12.44 AM IST

അയ്യങ്കാളി ജയന്തി ആഘോഷം

കൊല്ലം: കെ.പി.എം.എസിന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 159ാമത് ജയന്തി 9ന് ജില്ലയിലെ 12 യൂണിയനുകളിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ശാഖ, യൂണിയൻ കേന്ദ്രങ്ങളിൽ രാവിലെ 9ന് അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും മധുരപലഹാര വിതരണവും നടത്തും. വൈകിട്ട് 3.30ന് യൂണിയൻ കേന്ദ്രങ്ങളിൽ സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടത്തും.
മന്ത്രി കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), എൻ.കെ.പ്രേമചന്ദ്രൻ എം.പി (കുണ്ടറ), എ.എ.റഹീം എം.പി (കുന്നത്തൂർ), എം.എൽ.എമാരായ പി.എസ്.സുപാൽ (പുനലൂർ), എം.മുകേഷ് (കൊല്ലം), ഡോ.സുജിത്ത് വിജയൻപിള്ള (ചവറ), സി.ആർ.മഹേഷ് (കരുനാഗപ്പള്ളി), പി.സി.വിഷ്ണുനാഥ് (പെരിനാട്), ജി.എസ്.ജയലാൽ (ചാത്തന്നൂർ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം. കെ ഡാനിയേൽ (പത്തനാപുരം), സംസ്ഥാന നോളഡ്ജ് എക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല (വെളിയം), കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ (ശാസ്‌താംകോട്ട) എന്നിവർ സമ്മേളനങ്ങൾ ഉദ്‌ഘാടനം ചെയ്യും. കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി വി. ശ്രീധരൻ, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ ശർമ്മ, രതീഷ് പുഷ്പകശേരി, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.ആർ.രജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.