കൊല്ലം: തന്റെ മാതാവുമായുള്ള വഴക്കിനിടെ തടസം പിടിക്കാനെത്തിയ വൈരാഗ്യത്തിൽ വൃദ്ധനെ വഴിയിൽ തടഞ്ഞ് കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വെസ്റ്റ് വിഷ്ണുത്തുകാവ് 119 ൽ ഗിരീഷാണ് (44) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വിഷ്ണത്തുകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് സമീപവാസിയായ ശിവരാമൻപിള്ളയുടെ കഴുത്തിൽ കുത്തുകയും തലയിലും ചെവിയിലും വെട്ടുകയും ചെയ്യുകയായിരുന്നു. വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീഷ്, എൻ.ജി. അനിൽ, സി.പി.ഒമാരായ സുജിത് ലാൽ, ഷെമീർ, പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |