SignIn
Kerala Kaumudi Online
Thursday, 28 March 2024 10.06 PM IST

പെൻഷൻ - ക്ഷാമബത്ത കുടിശിക അനുവദിക്കണം

penshners-

കൊല്ലം: പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, സഹകരണ പെൻഷൻകാർക്ക് ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവീസ് പെൻഷണേഴ്സ് ലീഗ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകൾക്ക് മുന്നിൽ ധർണ നടത്തി. കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സിറാജ് മീനത്തേരി അദ്ധ്യക്ഷനായി. അഡ്വ.നസീം ഹരിപ്പാട്, മണക്കാട് നജിമുദ്ദീൻ, ഷെരീഫ് ചന്ദനത്തോപ്പ്, സൈഫുദ്ദീൻ മുസ്ലിയാർ, യാസർ, വാഹിദ് ഓച്ചിറ, നാസറുദ്ദീൻ കരുനാഗപ്പള്ളി, ഹസൻ കുഞ്ഞ്, ബദറുദ്ദീൻ കാര്യറ, അൻസാർ കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മയ്യനാട് സ്വാഗതവും എസ്.എസ്. നൗഫൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.