കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് നാളെ വൈകിട്ട് 3ന് ഫാത്തിമ കോളേജിന് സമീപത്തെ ഭാരത രാജ്ഞി പാരിഷ് ഹാളിൽ സ്വീകരണം നൽകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനാകും. ജില്ലാകമ്മിറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിക്കും. പ്രഥമ ടി.നസിറുദ്ദീൻ സ്മാരക വ്യാപാരി മിത്ര പുരസ്കാരം എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സമ്മാനിക്കും. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഡോ.കെ.രാമഭദ്റൻ, നേതാജി ബി.രാജേന്ദ്രൻ, എൻ.രാജീവ്, സെക്രട്ടറിമാരായ എ.അൻസാരി, എസ്.രമേശ്കുമാർ, പൂജാ ഷിഹാബുദ്ദീൻ, എ.കെ.ജോഹർ, ജോൺസൺ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |