കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കരുനാഗപ്പള്ളി ലോക്കൽ അസോസിയേഷന്റെ വാർഷിക പൊതുയോഗം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി എ.ഇ.ഒ ശ്രീജാ ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീലത, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ട്രെയിനിംഗ് കമ്മിഷ്ണർ സുനിൽ ജോർജ്ജ് , എ.ഡി.ഒ.സി സ്കൗട്ട് കമലം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി എസ്.ശിവ റിപ്പോർട്ടും ട്രഷറർ ആർ.സീമ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷ്ണർ ജിജി ചന്ദ്രൻ യൂണിറ്റ് ലീഡർമാർക്കായി വർക്ക്ഷോപ്പ് നയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |