SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.49 PM IST

ദൈവദശകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഏകാംഗ ഉപവാസം

കൊല്ലം: ഗുരുദേവൻ രചിച്ച പ്രാർത്ഥനാ ഗീതമായ ദൈവദശകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഹാസമാധി ദിനത്തിൽ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള സംസ്ഥാന പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ കൊല്ലം കളക്ടറേറ്റ് പടിക്കൽ ഉപവാസം അനുഷ്ഠിച്ചു.

ഈ ആവശ്യം ഉന്നയിച്ച് വരും ദിവസങ്ങളിൽ ദൈവദശകം പ്രാർത്ഥനായാത്ര നടത്തി പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകുന്നതിന് മുന്നോടിയായിട്ടായിരുന്നു ഉപവാസം.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയായിരുന്നു ഉപവാസം. യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ അനിൽകുമാർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, കേന്ദ്ര സമിതി ട്രഷറർ ഡോ. എസ്. വിഷ്ണു തുടങ്ങിയവ‌ർ ഹരികൃഷ്ണനെ സന്ദർശിച്ച് ആശംസ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.