കൊല്ലം: നിരന്തര വേലിയേറ്റം മൺറോത്തുരുത്തിലെ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന ദുരിതങ്ങളും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ ജില്ലാ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സമഗ്ര പദ്ധതി അടുത്തമാസം അന്തിമമാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ മൺറോത്തുരുത്ത് പാക്കേജ് എന്ന നിലയിൽ നടപ്പാക്കാനാണ് ആലോചന.
കൃഷി, ടൂറിസം, ഭൂസംരക്ഷണം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളായി തിരിച്ചാണ് വികസനം. ഈ മേഖലകളിൽ വിവിധ വകുപ്പുകൾ നാല് സബ് കമ്മിറ്റികളായി തിരിഞ്ഞ് പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇവയിൽ നിർദ്ദേശിച്ച ഭേദഗതികളോടെ അടുത്തമാസം 15നകം വീണ്ടും ജില്ലാ ആസൂത്രണ വിഭാഗത്തിന് സമർപ്പിക്കും. ഇതിന് പിന്നാലെ സ്ഥലം എം.പി, എം.എൽ.എ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായി ചർച്ച ചെയ്ത് അടുത്തമാസം 30നകം അന്തിമമാക്കാനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |